03:05am 29 October 2026
NEWS
ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹുവിന്റെ ഇന്ത്യാ യാത്ര വീണ്ടും മാറ്റി
25/11/2025  11:29 AM IST
nila
ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹുവിന്റെ ഇന്ത്യാ യാത്ര വീണ്ടും മാറ്റി

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം വീണ്ടും അനിശ്ചിതത്വത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായി ഈ വർഷാവസാനം നെതന്യാഹു ഇന്ത്യയിലെത്തും എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തന്റെ ഇന്ത്യാ സന്ദർശന പദ്ധതി നെതന്യാഹു നീട്ടിവെച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സുരക്ഷാ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിയതെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്ഫോടനമാണ് നെതന്യാഹുവിന്റെ യാത്ര മാറ്റാൻ കാരണം. 

പുതിയ സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയായ ശേഷം അടുത്ത വർഷം യാത്രയ്ക്ക് പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടെന്ന് ഐ24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  നെതന്യാഹു ഈ വർഷം ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നത് മൂന്നാം തവണയാണ്. ഏപ്രിലും സെപ്റ്റംബറിലും തിരഞ്ഞെടുപ്പ് ചുമതലകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img